Sunday, November 15, 2009

ശാന്തിമാര്‍ഗം

പോത്തെന്നൊരു മ്യഗമുണ്ട്
തികച്ചും ശാന്തന്‍
അതിശയിപ്പിക്കും ശാന്തന്‍
വലുതെങ്കിലുമാ വയറൊന്നു നിറഞ്ഞാല്‍
വല്ലപ്പോഴുമൊരിണയൊത്തു കിട്ടിയാല്‍
പിന്നൊന്നുമില്ല, ഒന്നുമില്ല.
ചെളിവെള്ളത്തിലാറാടി,
അമ്യതെന്നപൊലതുതന്നെ മോന്തി
ആമോദത്താല്‍ തിമിര്‍ത്ത്
ഇടയ്കിടത്തേ പോത്തിന്‍റെ ചന്തിയില്‍
അരുമയിലൊന്നു കൊമ്പാലുന്തി
ആനന്ദത്താലാലസ്യത്താല്‍
അയഞ്ഞ്

പതിയെ,
പഴയ സ്വപ്നങ്ങളയവെട്ടി

അങ്ങനെയങ്ങനെ ശാന്തന്‍ ...

Saturday, November 14, 2009

നാറ്റം

ഒരു നാറ്റം വരുന്നു ......

ഇടതുവശത്തെ ജനലടച്ചു.

നാറ്റം വരുന്നു

വലതു വശത്തെ ജനലടച്ചു.

നാറ്റം വരുന്നു

മുന്നിലും പിന്നിലും വലിച്ചടച്ചു.

നാറ്റം ...നാറ്റം ....നാറ്റം

2000

Thursday, November 12, 2009

അവധി

ഞായറാഴ്ചയായിരുന്നു.

രാവിലെ മുതല്‍

കാറ്റും മഴയുമായിരുന്നു

ഉച്ചയെങ്കിലും
ഇരുട്ടായിരുന്നു.

മിന്നലും കാററും
ഉണ്ടായിരുന്നു

കറണ്ടില്ലായിരുന്നു
മൊബൈലില്‍ ചാര്‍ജ്ജുമില്ലായിരുന്നൂ.

ഞാനങ്ങാത്മഹത്യ ചെയ്തു,
അത്ര തന്നെ .

Monday, November 9, 2009

പുരാവസ്തു




മുത്തശ്ശിയെന്നാലെന്താണച്ഛാ..?
കഥ പറയുന്നൊരു
സാധനമെന്നൊരു
കഥ വായിച്ചൂ ഞാന്‍

പച്ചക്കറിയും സോപ്പും വാങ്ങാന്‍
കടയില്‍ പോകുമ്പോള്‍

കഥ പറയുന്നാ വസ്തുവൊരെണ്ണം
വാങ്ങിപ്പോരില്ലേ അച്ഛാ.....

Followers