Sunday, November 15, 2009

ശാന്തിമാര്‍ഗം

പോത്തെന്നൊരു മ്യഗമുണ്ട്
തികച്ചും ശാന്തന്‍
അതിശയിപ്പിക്കും ശാന്തന്‍
വലുതെങ്കിലുമാ വയറൊന്നു നിറഞ്ഞാല്‍
വല്ലപ്പോഴുമൊരിണയൊത്തു കിട്ടിയാല്‍
പിന്നൊന്നുമില്ല, ഒന്നുമില്ല.
ചെളിവെള്ളത്തിലാറാടി,
അമ്യതെന്നപൊലതുതന്നെ മോന്തി
ആമോദത്താല്‍ തിമിര്‍ത്ത്
ഇടയ്കിടത്തേ പോത്തിന്‍റെ ചന്തിയില്‍
അരുമയിലൊന്നു കൊമ്പാലുന്തി
ആനന്ദത്താലാലസ്യത്താല്‍
അയഞ്ഞ്

പതിയെ,
പഴയ സ്വപ്നങ്ങളയവെട്ടി

അങ്ങനെയങ്ങനെ ശാന്തന്‍ ...

1 comment:

Anonymous said...

വെട്ടു പോത്തിനോടാണോ വേദം ഓതുന്നത്‌ ?
കക്കാടിന്റെ ഒരു കവിതയും ഇതുപോലെയാ...

Followers