സമത്വം
............................േ
മഴയങ്ങനെ പെയ്യുകയാണ്
ശാന്‍തമായി
ക്ഷമയോടെ
ഏറ്റം വലുതെന്നും
എന്‍റേതെന്‍റേതെന്നും
വിസ്മയമെന്നുമനശ്വരമെന്നും
പാടിനീട്ടിയ വൃത്തവും ചതുരവും
അപാരമൊരു
നേര്‍ വരക്കുകീഴില്‍
നോക്കൂ
ഇടയ്ക്കിടെയുള്ള വെള്ളിടിവെട്ടങ്ങളില്‍
ഒരു അരയാലില തുള്ളുന്നു, ഒാളങ്ങളില്‍
അതിലുണ്ട്
രണ്ടു വിത്തുകള്‍
സ്വര്‍ഗത്തിന്‍റെയും
നരകത്തിന്‍റെയും.........
No comments:
Post a Comment