പണ്ട് പണ്ട്
ഒരിടത്തൊരു
പുഴയുണ്ടായിരുന്നു.
മുത്തുമണികള്‍ പൊഴിച്ചുകൊണ്ട്
കളകളാരവം മുഴക്കിക്കൊണ്ട്
അവളങ്ങനെ ഒഴുകുമായിരുന്നു.
ചിത്രകാരനു മോഡലാവാനും
കവിക്കു ,
സ്വപ്നങ്ങളുടെ ചിറകു നല്കാനും
അവള്ക്കേറെയിഷ്ടം .
പിന്നീട് ,
മനസ്സിലെ ഉഷ്ണക്കാറ്റില്‍
ചായപ്പൊടികള്‍ കുതിര്‍ത്ത്
പുഴയെ വരയ്ക്കാന്‍
ചിത്രകാരന്‍ നടന്നതും ,
സ്വപ്നങ്ങളുടെ
പൊട്ടിയ നൂലില്‍
കവിഹ്യദയം കുരുക്കിട്ടതും
കഥയിലെ
തമാശകള്‍ .
..............................................................................
(വിദ്യാരം ഗം മാസിക മാര്‍ച്ച് 2006 )
Counter provided by mba-online-program.com . |
3 comments:
keralathile marichu kondirikunna puzhalkal ki poem samarpikkanam
thanks for read and write
ചിത്രകാരനു മോഡലാവാനും
കവിക്കു ,
സ്വപ്നങ്ങളുടെ ചിറകു നല്കാനും
അവള്ക്കേറെയിഷ്ടം .
Post a Comment