അപ്പു ഒരു നായാണ്
കാവല്‍ നായ
ഞാനൊരു വേലക്കാരനാണ്
കൂലിവേലക്കാരന്‍
ഞങ്ങള്‍ ഒരു യജമാനന്‍റെ കീഴിലാണ്.
ഇപ്പോഴവനൊരു രോഗിയാണ്.
വ്യത്തികെട്ട ഏതോ ഒരു രോഗം .
അപ്പുവിന്‍റെ വാല് എന്തൊരു സ്റ്റയിലായിരുന്നൂ.
കൊച്ചമ്മ മുടി ബോബ് ചെയ്ത സമയത്ത് ,
നാടാകെ പുതിയ ഫേഷന്‍ വന്ന സമയത്ത് ,
അവന്‍റെ വാലു മുറിക്കാന്‍ നോക്കിയതാണ്
അപ്പുവിന്‍റെ ശൌര്യം എല്ലാരുമന്നറിഞ്ഞു.
സ്നേഹത്തിനു മുന്നിലല്ലാതെ ആ വാലു ചലിച്ചിട്ടില്ല.
എത്ര അപകടങ്ങളില്‍ നിന്ന്
കുടുംബത്തെ രക്ഷിച്ചതാണ്
ആ ഗംഭീര കുര.
എണ്ണിപ്പറയുന്നില്ല;ഒന്നും
അല്ലെങ്കിലും
അക്കമിട്ടു നിരത്തലും
അച്ചടി രീതിയും
ഞങ്ങള്‍ക്കറിയില്ലല്ലോ...
കാവി നിറമുള്ളൊരു ഭീമന്‍ പേപ്പട്ടിയെ
വിരട്ടിയോടിച്ചതുമുതലാണ്
ഞാനവനെ,
ഇങ്ങനെയിഷ്ടപ്പെടാന്‍ തുടങ്ങിയത്.
അവനുമെന്നെ സ്നേഹമാണ്.
കൊച്ചമ്മയും സാറും ,
പുതിയയിനം കച്ചവടങ്ങളെക്കുറിച്ചും ,
ഷെയര്‍ മാര്ക്കറ്റിങ്ങിനെക്കുറിച്ചും ,
സംസാരിക്കുമ്പോഴും
വഴക്കിടുമ്പോഴുമെല്ലാം
അവന്‍ എന്‍റെയടുത്തു വരും
സ്നേഹം കൊണ്ടെന്നെ മൂടും
വലിയ കാശുകാരാണെങ്കിലും
കൊച്ചമ്മയും സാറും എപ്പൊഴും വഴക്കാണ്
അപ്പൂ... എന്‍റെ സ്നേഹിതാ
സഖാവേ.. നിന്‍റെയീ പതനം ............!
നിന്നെപ്പോലൊരു നാടന്‍ പട്ടി
ഇനിയുണ്ടാവുമോ.........?
Tuesday, June 2, 2009
Subscribe to:
Post Comments (Atom)
1 comment:
>>
കൂട്ടില്‍ വിസ്സര്‍ജ്ജിക്കുന്നത് പട്ടിയാണോ പക്ഷിയാണോ?
അതാരായാലും കാവിനിറമുള്ള പട്ടിയെ പേടിപ്പിച്ച് ഓടിക്കുന്നുണ്ടല്ലോ..
മരണത്തിലും മരിക്കാത്ത ഉറച്ച യജമാനസ്നേഹം പുലര്‍ത്തുന്നുണ്ടല്ലോ..
രക്തഗുണമുള്ള നല്ല നാടന്‍ പട്ടികള്‍ വംശനാശഭീഷണിയിലാണ്..
ശേഷിക്കുന്നത് സങ്കരവര്‍ഗ്ഗങ്ങളും..
പിന്നെ കുറേ തെരുവുപട്ടികളും..സ്ലം ഡോഗ്സ്
ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള ഒടുങ്ങാത്ത കൂറെന്നപോലെ..
Post a Comment