എന്താ
എന്‍റെ ലുക്കിനെന്തെങ്കിലും കുഴപ്പമുണ്ടോ ?
നഷ്ടങ്ങള്‍ മാത്രം കണ്ടു കണ്ടു
വെളിച്ചം വറ്റിപ്പോയതുപോലുള്ള
കണ്ണുകളാണോ എന്‍റേത്.....?
അല്ലെങ്കിലെന്തിനു
ഭാഗ്യക്കുറിക്കാര്‍
എന്നെക്കാണുമ്പോള്‍ മാത്രമിങ്ങനെ
ആര്‍ത്തിരമ്പി വരുന്നത്...
കാമം വരണ്ട
മുഖമാണോ എന്‍റേത്...?
അല്ലെങ്കിലെന്തിനു-
സാഹിത്യ കൌതുകത്തോടെ
പുസ്തകക്കടയില്‍ തിരയുമ്പോള്‍
"മറ്റേ പുസ്തകം" വേണോയെന്നു
പുസ്ത്കക്കടക്കാരന്‍
എന്‍റെ ചെവിയില്‍ മാത്രം
പരു പരുക്കുന്നതു....?
ഈശ്വരാ...
അഹങ്കാരം നിറഞ്ഞു തുളുമ്പുന്നൊരു
മുഖം പൊലെയാണോ എന്‍റേതും ...?
അല്ലെങ്കിലെന്തിനു-
എന്നും
എല്ലാരുമുണ്ടെങ്കിലും
ആരുമില്ലാതെ
ഒറ്റക്കെന്നു,
എരിയാന്‍
വിടുന്നതെന്നെ...?
No comments:
Post a Comment