മുറിവൊന്നു വരുമ്പോള്‍
മൂപ്പുള്ളോര്‍ ചൊല്ലും
മുതിരുമ്പോള്‍ പോകും കരയാതെ
മുതിരുമ്പോള്‍ പോകും കരയല്ലേ..
ചില മുറിവുകള്‍ പോയി,
ചിലതെങ്ങും പോയില്ല
ചിലതെങ്ങും പോവില്ല , പോവില്ല.
മുതിരുമ്പോള്‍ തെളിയോന്നു
നിനച്ച കാര്യങ്ങള്‍
ചിലതിന്നും ബാക്കി
ചിലതെന്നും ബാക്കി
ചിലതെങ്ങോ ബാക്കി
മുതിരുമ്പോള്‍ പോമെ-
ന്നുറച്ച ഭീതികള്‍
പലതിന്നും ബാക്കി
പലതെന്നും ബാക്കി
മുറിവുകളല്ല മുറിവുകളെന്നും
തിരിവുകളല്ല തിരിവുകളെന്നും
തിരിയുന്നേനെന്നും തിരിയുന്നേനെന്നും ....!
Friday, January 13, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment