Thursday, January 12, 2012

വഴിയോരക്കാഴ്ചകള്


എന്തുമാത്രം മുഖങ്ങളാണ്....

ധ്യതി പിടിച്ചും

തള്ളി മാറ്റിയും

മുന്നോട്ടോടുന്നത്.

ചെറുപ്പമൊഴിഞ്ഞതോടെ

ചിരിക്കാന്മറന്ന

ഭാരമേറിയ ചിലത് ....

കണ്തടങ്ങളില്

പൊയ്പ്പോയ പ്രൊമോഷന്റെ,

അനിഷ്ട ദാന്പത്യത്തിന്റെ,

തൊട്ടതെല്ലാം തോറ്റതിന്റെ

കറുപ്പടിഞ്ഞ,

ദയനീയമായ

ചിലത്......

കുനിഞ്ഞ്

കാല്നഖത്തില്

ലോകമൊതുക്കി

ചിലത്...

അന്യനെ നോക്കി

തന്നെ നോക്കിയും

തന്നെ നോക്കി

അന്യനെ നോക്കിയും

സ്വയം ഭോഗം തുടരുന്ന

ചിലത്.....

No comments:

Followers