ഒരോണപ്പാട്ടുകൂടി
..............................വീണ്ടും വന്നൂ പൂവിളികൾ
പൂവുകളില്ലാ പൂവിളികൾ
പൂമണമോലാ പൂക്കളങ്ങൾ
ബാലത്വമില്ലാത്ത ബാല്യങ്ങൾ
യന്ത്രങ്ങളായി ജനിച്ചിടുന്നു
യന്ത്രങ്ങളായി വളർന്നിടുന്നു
യന്ത്രത്തറികളിൽ നെയ്തെടുത്തോ -
രെന്ത്രസ്വപ്നങ്ങളിൽ പാറിടുന്നു
എങ്കിലും പങ്കിലുമൊന്നുമില്ല
പങ്കെനിക്കൊന്നു നീ തന്നാൽ മതി
എങ്കിലേ മംഗലം വന്നുകൂടൂ
അല്ലേലും പങ്കിടലല്ലേയോണം ,................!
2 comments:
ബ്ലോഗിന്‍റെ ക്യാപ്ഷന്‍ ഇഷ്ടപ്പെട്ടു സമാന ഹൃദയങ്ങള്‍ക്കായി മാത്രം ...അങ്ങനെ ഹൃദയങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നല്ല കവിത
ശുഭാശംസകൾ.....
Post a Comment