മഴക്കാലം
അമ്മ കിടക്കുന്ന
കൊച്ചു മുറിയിലെ ഫാനിനും
വയസായെന്നു തോന്നുന്നു
സ്വിച്ചിടുമ്പോൾ തുടങ്ങും മഴയിരമ്പം
പരുമഴ,
ഒറ്റപ്പെടലിൻ്റെ
നിശ്വാസങ്ങളും തേങ്ങലുകളും
ആരെയും കേൾപ്പിക്കാതെ ഒപ്പിയെടുക്കും
ചിലപ്പോൾ
അമ്മയോടൊപ്പം
ആയാസപ്പെട്ട് ശ്വാസമെടുക്കുന്നതും
കേൾക്കാം
2008
1 comment:
അമ്മനന്മ
Post a Comment