നര
കുര
കുടവയര്‍
വാതം,പിത്തം....
മറ്റുള്ളോരുടേതെന്ന്
മാറ്റി വച്ചവയെല്ലാ-
മെവിടെയൊക്കെയോ വ-
ച്ചെന്നോടൊപ്പവും കൂടുന്നു.
ആരാന്‍റമ്മക്കായ് കരുതി വച്ച രസങ്ങളെല്ലാം
എന്നെ നോക്കിയിളിക്കുമ്പോള്‍
എല്ലാരെയും പോലെ-
യല്ലഞാനെന്ന്
എല്ലാരെയും
പോലെ വിചാരപ്പെട്ട്
വിചാരപ്പെട്ട്
എന്നെ നോക്കിയിളിക്കുന്നൂ ഞാനും...!
1 comment:
നിങ്ങളുദ്ദേശിക്കുന്ന ആള്‍ ഞാനല്ല എന്ന് പറഞ്ഞൊഴിയാമായിരുന്നു
Post a Comment