Wednesday, July 29, 2015

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം

എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം
എന്നെക്കാള്‍
രണ്ടു വയസ്സു
കൂടുതലുണ്ടായിരുന്നു അവള്‍ക്ക്

എന്നിട്ട്..?
എന്നിട്ടെന്‍താ അവള്‍
അതി സുന്ദരിയായിരുന്നു

അതുകൊണ്ട്..?
അതുകൊണ്ടെന്‍താ,
അതിസുന്ദരിയെ പ്രണയിക്കാനുള്ള
ആത്മവിശ്വാസമില്ലാത്തതിനാല്‍
സൗഹൃദമെന്ന പരിചകാണിച്ച്
ഞാന്‍ കൂട്ടിലൊളിച്ചു.

എന്നിട്ട് ...?
എന്നിട്ടെന്‍താ ,
എന്നെക്കാള്‍ മോശമായ ഒരുത്തനെ
എന്‍റെ കണ്മുന്നില്‍ത്തന്നെ
പ്രണയിച്ചു പ്രണയിച്ച്
അവള്‍
സൗഹൃദത്തിന്‍റെ അര്‍ത്ഥമെന്‍തെന്ന്
എന്നെ പഠിപ്പിച്ചു തന്നു
അത്ര തന്നെ....!

1 comment:

സൗഗന്ധികം said...

ചില പുത്തൻ പ്രവണതകൾ ദേ, ഇങ്ങനേയുമുണ്ട്.

Whats app
Friendship
Break up
And cheer up..!


സാരമില്ല, എല്ലാം നല്ലതിനാന്ന് സമാധാനിക്കൂ. മറ്റെന്തു പറയാൻ ? :) കവിത കൊള്ളാം

ശുഭാശംസകൾ......



Followers