മുകിലുപോയിട്ടൊ
രെലിയുമില്ലല്ലോ
നിനക്കുസന്ദേശം
കുറിച്ചയക്കുവാന്‍
വിരഹിയിന്നു ഞാ
നെരിതീയില്‍ വീണ
കുരുവിയെന്ന പോല്‍
പിടഞ്ഞൊടുങ്ങുന്നു
തകര്‍ന്നടിഞ്ഞതാം
നിനവിന്‍ കൊട്ടാര
പ്പൊടിപ്പുകയിരുള്‍
പരത്തിനില്‍ക്കുന്നു.
ഇലയില്ലാമര
ത്തണലുമില്ലല്ലോ
ഇളവേല്ക്കാനെനി
ക്കൊരിറ്റുനേരവും
വെറുപ്പുമാത്രമാ
ണെനിക്കു രാക്കൂട്ട്
മൃതിതന്‍ താളമാ
ണെനിക്കു താരാട്ട്
അതിനാലിന്നുഞാ
നടച്ചു വയ്ക്കുന്നു
പ്രിയതമേ നിൻറെ
പ്രണയ പുസ്തകം
1 comment:
സന്ദേശ കാവ്യത്തിൽ സന്ദേശമൊന്നും ഇല്ലല്ലോ. പ്രണയം നിർത്തുന്നു എന്നതൊഴിച്ചു
Post a Comment