Friday, August 12, 2016

സന്ദേശ കാവ്യം


മുകിലുപോയിട്ടൊ
രെലിയുമില്ലല്ലോ
നിനക്കുസന്ദേശം
കുറിച്ചയക്കുവാന്‍


വിരഹിയിന്നു ഞാ
നെരിതീയില്‍ വീണ
കുരുവിയെന്ന പോല്‍
പിടഞ്ഞൊടുങ്ങുന്നു

തകര്‍ന്നടിഞ്ഞതാം
നിനവിന്‍ കൊട്ടാര
പ്പൊടിപ്പുകയിരുള്‍
പരത്തിനില്‍ക്കുന്നു.

ഇലയില്ലാമര
ത്തണലുമില്ലല്ലോ
ഇളവേല്ക്കാനെനി
ക്കൊരിറ്റുനേരവും

വെറുപ്പുമാത്രമാ
ണെനിക്കു രാക്കൂട്ട്
മൃതിതന്‍ താളമാ
ണെനിക്കു താരാട്ട്

അതിനാലിന്നുഞാ
നടച്ചു വയ്ക്കുന്നു
പ്രിയതമേ നിൻറെ
പ്രണയ പുസ്തകം 

1 comment:

Bipin said...

സന്ദേശ കാവ്യത്തിൽ സന്ദേശമൊന്നും ഇല്ലല്ലോ. പ്രണയം നിർത്തുന്നു എന്നതൊഴിച്ചു

Followers