കാര്യങ്ങളോരോന്നായി
ചോദിക്കുന്നേനിടക്ക്
അപ്രതീക്ഷിതമായി
വാരിയെല്ലുകളിലേക്കിടിക്കാന്‍,
അടിവയറ്റില്‍ തൊഴിക്കാന്‍ ,
വില്ലുപോലപ്പോള്‍ വളയുന്ന കാണാന്‍ ,
ചുമച്ചുപോകും
അമ്മേയെന്നേതു വമ്പനും
വിളിച്ചുപോകും
അയ്യോയെന്നേതു വില്ലാളിയും
ചിരിച്ചുപോകും
ആഹായെന്നു നിങ്ങളും
....................................................
അടിക്കുറിപ്പ്
പോലീസിനുമാവാം
പ്രാസം ചിലപ്പോള്‍
(ഗ്രന്‍ഥാലോകം പ്രസിധീകരിച്ചത് 2006)
No comments:
Post a Comment