Monday, February 1, 2010

പുതിയൊരിനം ചിരി.

പുതിയൊരിനം ചിരി
----------------------------------------
            1
ആ രാത്‌രി വരെ
അവന്‍ വെറുമൊരു
അവന്‍ മാത്‌രമായിരുന്നു

നഗരത്തിലന്നരങ്ങേറിയ
ആഘോഷങ്ങളുടെ
ആര്‍ത്തിരമ്പുന്ന ആഹ്ളാദത്തിനു നടുവിലായിരുന്നു 
അവനപ്പോള്‍

കാരണമൊന്നും പറയാനില്ലാതെ
അവനപ്പോള്‍ ബോധോദയമുണ്ടായി
അതെ ....ബോധോദയമുണ്ടായി

ഉടനടി
പാതയോരത്തെ വന്‍മാളിക മുകളില്‍ കയറി ഇരുളിനു കൂട്ടുനിന്ന്
ഘോഷയാത്‌ര കണ്ടപ്പോള്‍
അവനു പുതിയൊരു ചിരി തോന്നി

                       2
വര്‍ഗീയ ലഹളക്കിടെ
ശത്‌രുഭാരൃയുടെ നിറവയറിലെ
വിത്തിനെ ത്‌രിശൂലത്തില്‍ കോര്‍ത്ത വീരനായകന്
അഭിമാനത്തിെന്‍റ വടിവാള്‍ ചുഴറ്റി
പടനയിച്ചു പോകവെ

കാരണമേതുമില്ലാതെ
ബോധോദയമുണ്ടായി

പാതയോരത്തെ അരയാല്‍ക്കൊമ്പിലിരുന്ന്
ലഹള കണ്ടപ്പോള്‍,
സ്വയമറുത്ത് ത്‌രിശൂലത്തില്‍ കോര്‍ത്ത
വൃഷ്ണങ്ങള്‍ കണ്ടപ്പോള്‍,

അവനു പുതിയൊരു ചിരി തോന്നി....!

2 comments:

Unknown said...

പുതിയ ചിന്തകൾ കവിതയ്ക്ക് പുതിയ ഒരു മുഖം നല്കുന്നു.തേച്ചു മിനുക്കിയാൽ മൂർച്ചയേറിയ ആയുധമാകും വാക്കുകൾ

mujeeb said...

ചുറ്റും കാണ്മതു ചിന്തയ്ക്ക് വളമായാല്‍
വിമര്‍ശനങ്ങള്‍ കവിതകളേ ശ്രിഷ്ട്ടിക്കും
ഭാവുകങ്ങള്‍

Followers