Thursday, July 21, 2011

ഒത്താലൊത്തു

ഇന്നത്തെക്കേരളമെന്ന വിളികേട്ട്‌,
ആകാംക്ഷയോടെ തിരിഞ്ഞുനോക്കി.

നോക്കി നടക്കുകയായിരുന്നു ഞാനും,
ഒരു പിടിയും കിട്ടാതെ,
കുറച്ചു ദിവസമായി,
ഒന്നു ഡെഫനിഷപ്പെടുത്താന്‍

ഇന്നത്തെക്കേരളം
ഇന്നത്തെക്കേരളം
വീണ്ടും ആര്‍ത്തു വിളിക്കുന്നു,
ഭാഗ്യക്കുറിക്കച്ചവടക്കാരന്‍

ഇന്നത്തെ കേരളം തന്നെ....

No comments:

Followers