Saturday, October 18, 2008

നല്ല കമ്പനി

കുഞ്ഞുന്നാളില്‍
അച്ഛനു ഞാനും
എനിക്കച്ഛനും
നല്ല കമ്പനി.


അമ്മക്കു ഞാനും
എനിക്കമ്മയും
നല്ല കമ്പനി.

മുതിര്‍ന്നപ്പോള്‍
അച്ഛനച്ഛനും
അമ്മയമ്മക്കും
ഞാനെനിക്കും
നല്ല കമ്പനി.

Friday, October 17, 2008

പാതയുടെ അററത്ത്

നെടുമ്പാത സൂക്ഷിക്കണം,
മുഖ്യധാരകയറി ചത്തുമലയ്ക്കും.

ഓരത്തൂടെ നടക്കരുത് ,
ദളിതനാക്കിക്കളയും.

ഒളിച്ചൊളിച്ചു നടക്കാം,
അങ്ങെത്തിയല്ലേ പററൂ.

നിറവും നിലയും നോക്കാത്ത കാമുകി
കാത്തിരിപ്പുണ്ട്.
(2005)




mba-online-program.com
Counter provided by mba-online-program.com .

Followers