Saturday, June 20, 2009

ഒരുപഴയ കഥ


പണ്ട് പണ്ട്
ഒരിടത്തൊരു
പുഴയുണ്ടായിരുന്നു.

മുത്തുമണികള്‍ പൊഴിച്ചുകൊണ്ട്
കളകളാരവം മുഴക്കിക്കൊണ്ട്
അവളങ്ങനെ ഒഴുകുമായിരുന്നു.

ചിത്രകാരനു മോഡലാവാനും
കവിക്കു ,
സ്വപ്നങ്ങളുടെ ചിറകു നല്കാനും
അവള്ക്കേറെയിഷ്ടം .

പിന്നീട് ,
മനസ്സിലെ ഉഷ്ണക്കാറ്റില്‍
ചായപ്പൊടികള്‍ കുതിര്‍ത്ത്
പുഴയെ വരയ്ക്കാന്‍
ചിത്രകാരന്‍ നടന്നതും ,

സ്വപ്നങ്ങളുടെ
പൊട്ടിയ നൂലില്‍
കവിഹ്യദയം കുരുക്കിട്ടതും

കഥയിലെ
തമാശകള്‍ .

..............................................................................
(വിദ്യാരം ഗം മാസിക മാര്‍ച്ച് 2006 )


mba-online-program.com
Counter provided by mba-online-program.com .

Wednesday, June 17, 2009

രാഷ്ട്രീയം


ഒടുവില്‍
മെഴുകുതിരിയും പറഞ്ഞു;
മെഴുകുതിരിയായുരുകാന്‍
മണ്ടനല്ല ഞാന്‍

Tuesday, June 2, 2009

നാടന്‍ പട്ടി

അപ്പു ഒരു നായാണ്‌
കാവല്‍ നായ
ഞാനൊരു വേലക്കാരനാണ്‌
കൂലിവേലക്കാരന്‍
ഞങ്ങള്‍ ഒരു യജമാനന്‍റെ കീഴിലാണ്‌.
ഇപ്പോഴവനൊരു രോഗിയാണ്‌.
വ്യത്തികെട്ട ഏതോ ഒരു രോഗം .

അപ്പുവിന്‍റെ വാല്‌ എന്തൊരു സ്റ്റയിലായിരുന്നൂ.
കൊച്ചമ്മ മുടി ബോബ് ചെയ്ത സമയത്ത് ,
നാടാകെ പുതിയ ഫേഷന്‍ വന്ന സമയത്ത് ,
അവന്‍റെ വാലു മുറിക്കാന്‍ നോക്കിയതാണ്‌
അപ്പുവിന്‍റെ ശൌര്യം എല്ലാരുമന്നറിഞ്ഞു.

സ്നേഹത്തിനു മുന്നിലല്ലാതെ ആ വാലു ചലിച്ചിട്ടില്ല.

എത്ര അപകടങ്ങളില്‍ നിന്ന്
കുടുംബത്തെ രക്ഷിച്ചതാണ്‌‌
ആ ഗംഭീര കുര.
എണ്ണിപ്പറയുന്നില്ല;ഒന്നും
അല്ലെങ്കിലും
അക്കമിട്ടു നിരത്തലും
അച്ചടി രീതിയും
ഞങ്ങള്‍ക്കറിയില്ലല്ലോ...

കാവി നിറമുള്ളൊരു ഭീമന്‍ പേപ്പട്ടിയെ
വിരട്ടിയോടിച്ചതുമുതലാണ്‌
ഞാനവനെ,
ഇങ്ങനെയിഷ്ടപ്പെടാന്‍ തുടങ്ങിയത്.
അവനുമെന്നെ സ്നേഹമാണ്‌.
കൊച്ചമ്മയും സാറും ,
പുതിയയിനം കച്ചവടങ്ങളെക്കുറിച്ചും ,
ഷെയര്‍ മാര്ക്കറ്റിങ്ങിനെക്കുറിച്ചും ,
സംസാരിക്കുമ്പോഴും
വഴക്കിടുമ്പോഴുമെല്ലാം
അവന്‍ എന്‍റെയടുത്തു വരും
സ്നേഹം കൊണ്ടെന്നെ മൂടും

വലിയ കാശുകാരാണെങ്കിലും
കൊച്ചമ്മയും സാറും എപ്പൊഴും വഴക്കാണ്‌

അപ്പൂ... എന്‍റെ സ്നേഹിതാ
സഖാവേ.. നിന്‍റെയീ പതനം ............!

നിന്നെപ്പോലൊരു നാടന്‍ പട്ടി
ഇനിയുണ്ടാവുമോ.........?

Followers