Tuesday, November 22, 2016

തിരക്ക്

മുറ്റത്തുണ്ടൊരു നെല്ലിമരം
അരികത്തായൊരു മുല്ലച്ചെടിയും
ചില്ലക്കൈകളിൽ വള്ളികൾ ചുറ്റി
പ്രണയിക്കുന്നുണ്ടെപ്പോഴും

പ്രണയത്തിന്റെ തിരക്കാലാണോ
പൂക്കുന്നില്ലവർ രണ്ടാളും

Monday, October 10, 2016

നിങ്ങളുടെ വെളുവെളുത്ത പാട്ടുകള്‍



എനിക്കെന്‍റെ ബാല്യം
തിരികെ വേണ്ട
നിങ്ങള്‍ പാടുന്നപോലൊന്നുമല്ല
നിങ്ങളുടെ പാട്ടിലേതൊന്നുമില്ല

കുതികൊള്ളാന്‍ ചവിട്ടവേ
കുതറിമാറിയും
ഇളവേല്‍ക്കാനണയവേ
മുള്‍മുനയുയര്‍ത്തിയും
കഠിനകാലമേ
മുടിഞ്ഞ ബാല്യമേ
കരിന്തിരി തെളിച്ചനിന്‍
കരിഞ്ഞ കാഴ്ചകളെനിക്കിനി വേണ്ട
എനിക്കെന്‍റെ ബാല്യം
തിരികെ വേണ്ട
വെളുവെളുത്ത പാട്ടുകള്‍ പാടി
ബാല്യത്തിലേക്ക്
ഊഞ്ഞാലാടുക
നിങ്ങള്‍

പാസ് വേഡ്



എന്‍റെ ശവപ്പെട്ടിയടപ്പിന്‍റെ
ഉള്ളിലായെന്തിനു
നീയെഴുതി വച്ചൂ,

നിന്‍റെ
ഹൃദയ വാതിലിന്‍
പാസ്സ് വേഡു ....പ്രിയേ...?
ഓണത്തിലേക്കുള്ള
ഓട്ടമാണോണം,
ഓണമൊരോട്ടക്കലവും.....

നോട്ടങ്ങള്‍


നിരീക്ഷിച്ച് നിരീക്ഷിച്ച്
നിഗമനത്തിലെത്തുന്ന
കഴുകന്‍മാരെയും
കാണുന്നുണ്ട്
മറ്റുചില
കണ്ണുകള്‍

അതിലേതാണ്,
എവിടെയാണ്,
നിന്നെയളക്കുന്ന
എന്നെയളക്കുന്ന
എന്‍റെ
നിന്‍റെ
കണ്ണുകള്‍.....?

കുഴി വെട്ടീടാന്‍ വരുമോ നീ



അരികിലിരിക്കുന്നൊരു
ജാതിവാല്‍ത്തീട്ടം
കടന്നുപോകുന്നൊരു
ജാതിക്കണ്‍ തീട്ടം
പിറുപിറുക്കുന്നൊരു
ജാതിച്ചൊല്‍ത്തീട്ടം
നേര്‍ക്കുനേര്‍ വരുന്നയ്യോ
സംഘടിതത്തീട്ടം

തീട്ടക്കൂമ്പാരത്തി,ന്നരികെ
ക്കൂടി,നടന്നു മടുത്തവരേ
വരുമോ നിങ്ങള്‍ കുഴി വെട്ടാന്‍
വലിയൊരു കുഴിയിനി വേണ്ടി വരും

Friday, September 2, 2016

പാസ് വേഡ്



എന്‍റെ ശവപ്പെട്ടിയടപ്പിന്‍റെ
ഉള്ളിലായെന്തിനു
നീയെഴുതി വച്ചൂ,
നിന്‍റെ
ഹൃദയ വാതിലിന്‍
പാസ്സ് വേഡു ....പ്രിയേ...?

വഴികൾ പിരിഞ്ഞു പോയത്


സൗഹൃദം മൂപ്പെത്തിയ
നാളുകളിലൊന്നിൽ
കൈപിടിച്ചവളെന്നെ
കൊണ്ടുപോയൊഴിഞ്ഞൊരാ
കോണിലെ വാകച്ചോട്ടിൽ

വർഷാവസാന
ബഹളമൊഴിഞ്ഞതിൻ
മൂകതനിറഞ്ഞിട്ടു
മെന്തുവർണാഭമാ
ണിവിടം മനോഹരം
തൊട്ടതില്ലിന്നേവരെ
വിരലിൻ തുമ്പിൽ പോലു
മേറെയായ് സുഹൃത്‌കാല
മതിനാലാണോ മൃദു
സ്പർശവും തിളയ്ക്കുന്നു
എന്നുമെന്നതുപോലെ
ചിരിച്ചു ,ചിരിയാലെല്ലാം
മറച്ചു മായ്ക്കാനുള്ളോ
രെൻശ്രമമാദ്യം തന്നെ
തടഞ്ഞു ചോദിച്ചവൾ
നിനക്കു ഞാനെന്താണ്
നീയാരാണെനിക്കെന്നും
ഇനിയെനിക്കാവില്ലൊട്ടു
മിങ്ങനെ തുടരുവാൻ
ഞാനൊരു വിളറിയ
ചിരിയിലൊളിക്കുന്നു
പറയാനാവാത്തതാ
മില്ലായ്മ പെരുംകടൽ
ചിരിയാം പരിചക്കു
നേരിടാനാകാത്തൊരു
നേരമെത്തിയ നേരം
പറഞ്ഞു ഞാനൊപ്പിച്ചു
നീയെനിക്കന്നുമെന്നും
പറയാതെല്ലാമെല്ലാ
മറിയും സുഹൃത്തല്ലോ
ഇനിയുമെന്നത്തേക്കു
മിങ്ങനെ തുടരേണം
നനഞ്ഞ കണ്ണാലവൾ
വിടർന്നു നോക്കും നോട്ടം
നേരിടാനാവാതെ ഞാൻ
മരമെണ്ണവേ കൈകൾ
കവരുന്നവൾ വീണ്ടും
നീയെന്നും നടിക്കുന്നു
വാക്കിലും നോക്കിൽ പോലും
പിരിയാം നമുക്കിനി
നിഴലായ് ഞാനില്ല നിൻ
വഴിയിൽ നിന്നോടൊപ്പം
ഞാനൊരു വിഡ്ഢിച്ചിരി
മാത്രമായ് നടക്കുന്നു
വാകപ്പൂ ചുവപ്പിന്റെ
കമ്പളം വിരിക്കുന്നു.....!

Friday, August 12, 2016

സന്ദേശ കാവ്യം


മുകിലുപോയിട്ടൊ
രെലിയുമില്ലല്ലോ
നിനക്കുസന്ദേശം
കുറിച്ചയക്കുവാന്‍


വിരഹിയിന്നു ഞാ
നെരിതീയില്‍ വീണ
കുരുവിയെന്ന പോല്‍
പിടഞ്ഞൊടുങ്ങുന്നു

തകര്‍ന്നടിഞ്ഞതാം
നിനവിന്‍ കൊട്ടാര
പ്പൊടിപ്പുകയിരുള്‍
പരത്തിനില്‍ക്കുന്നു.

ഇലയില്ലാമര
ത്തണലുമില്ലല്ലോ
ഇളവേല്ക്കാനെനി
ക്കൊരിറ്റുനേരവും

വെറുപ്പുമാത്രമാ
ണെനിക്കു രാക്കൂട്ട്
മൃതിതന്‍ താളമാ
ണെനിക്കു താരാട്ട്

അതിനാലിന്നുഞാ
നടച്ചു വയ്ക്കുന്നു
പ്രിയതമേ നിൻറെ
പ്രണയ പുസ്തകം 

Wednesday, August 10, 2016

പുച്ഛപുരാണം



നേര്‍ക്കുനേരറിയുന്നു
നന്നായിച്ചിരിക്കിലും
നിന്നുള്ളിലോളംവെട്ടും
പുച്ഛത്തെഞാനെപ്പൊഴും
എങ്കിലുംചിരിക്കുംഞാ
നെന്നുള്ളിലെനിക്കെന്നോ
ടുള്ളതിനംശംമാത്രം
നിന്നിളം പുച്ഛം തുച്ഛം....

Saturday, February 20, 2016

നേർരേഖ

മദ്യപിച്ചാലുമാടില്ല
വീട്ടിലേ വളിയിടൂ
കമാന്നു വാ തുറക്കില്ല
വരവില്ലാത്ത ഒന്നിനും

ആഴ്ചയാദ്യം കോഴിക്കറി
ഞായറിൽ നഖം മുറി
ബുധനെങ്കിൽ മൈഥുനം
ചിട്ടവിട്ടനങ്ങില്ല ; ശവതുല്യം ശാന്തം ...!

2016

Followers