
കാണാനാളില്ലെന്നാലും
കാര്‍ട്ടൂണ്‍ വിടര്‍ത്തുന്നൂ
ഒരു പാവം ടെലിവിഷന്‍
കാണാനിരുന്ന ചെറിയൊരാള്‍
കളിപ്പാട്ടം തേടി
തലകീഴായി ബക്കറ്റിലും
നെറ്റിന് കാട്ടിലൊരച്ചന്
പാസ് വേഡിന് വഴി മറന്നും
ഓവനില്‍ പുകഞ്ഞൊരു
സ്വപ്നത്തിന് വര്ണ്ണക്കെയ്ക്കില്
ഒരമ്മയും
ശ്വാസം മുട്ടിപ്പിടഞ്ഞത്
കാര്‍ട്ടൂണ്‍ വിടര്‍ത്തുന്നൂ
ഒരു പാവം ടെലിവിഷന്‍
കാണാനിരുന്ന ചെറിയൊരാള്‍
കളിപ്പാട്ടം തേടി
തലകീഴായി ബക്കറ്റിലും
നെറ്റിന് കാട്ടിലൊരച്ചന്
പാസ് വേഡിന് വഴി മറന്നും
ഓവനില്‍ പുകഞ്ഞൊരു
സ്വപ്നത്തിന് വര്ണ്ണക്കെയ്ക്കില്
ഒരമ്മയും
ശ്വാസം മുട്ടിപ്പിടഞ്ഞത്
കണ്ടില്ലാപ്പാവം ...
(ജനശക്തി വാരിക)