Wednesday, October 16, 2013
Friday, October 11, 2013
ഒരോണപ്പാട്ടുകൂടി
..............................വീണ്ടും വന്നൂ പൂവിളികൾ
പൂവുകളില്ലാ പൂവിളികൾ
പൂമണമോലാ പൂക്കളങ്ങൾ
ബാലത്വമില്ലാത്ത ബാല്യങ്ങൾ
യന്ത്രങ്ങളായി ജനിച്ചിടുന്നു
യന്ത്രങ്ങളായി വളർന്നിടുന്നു
യന്ത്രത്തറികളിൽ നെയ്തെടുത്തോ -
രെന്ത്രസ്വപ്നങ്ങളിൽ പാറിടുന്നു
എങ്കിലും പങ്കിലുമൊന്നുമില്ല
പങ്കെനിക്കൊന്നു നീ തന്നാൽ മതി
എങ്കിലേ മംഗലം വന്നുകൂടൂ
അല്ലേലും പങ്കിടലല്ലേയോണം ,................!
Thursday, October 10, 2013
അയോദ്ധ്യ -രണ്ടുകവിതകൾ (2005)
......................................................................
1
രാമന്
..................
മൈഥിലീപ്രണയ നഷ്ടത്തില്‍
ഏകനാ-
യിരുളിലാ-
യുള്ളുരുക്കിയ
കമനീയവിഗ്രഹന്
രാമന-
ല്ലിന്നു രാമന്
ചെറിയൊരുകൈത്തെറ്റിനാ-
ലുടഞ്ഞുചിതറുന്ന ,
കാലില്‍
തറഞ്ഞു കയറുന്ന ,
രാമനാ
ണിന്നു രാമന്
2
മോര്‍ച്ചറി
..........................
ഒരു തീപ്പൊരി മാത്രം
കാത്തു കിടപ്പൂ
നമ്മള്
തമ്മില്‍ വളര്‍ത്തിയ
സര്പ്പമൊരെണ്ണം
നീണ്ടു നിവര്‍ന്നു
നമുക്കിടയില്‍
ഒരു
തീക്കളി മാത്രം
ബാക്കി കിടപ്പൂ
മുന്നില്‍
..............................
1
രാമന്
..................
മൈഥിലീപ്രണയ നഷ്ടത്തില്‍
ഏകനാ-
യിരുളിലാ-
യുള്ളുരുക്കിയ
കമനീയവിഗ്രഹന്
രാമന-
ല്ലിന്നു രാമന്
ചെറിയൊരുകൈത്തെറ്റിനാ-
ലുടഞ്ഞുചിതറുന്ന ,
കാലില്‍
തറഞ്ഞു കയറുന്ന ,
രാമനാ
ണിന്നു രാമന്
2
മോര്‍ച്ചറി
..........................
ഒരു തീപ്പൊരി മാത്രം
കാത്തു കിടപ്പൂ
നമ്മള്
തമ്മില്‍ വളര്‍ത്തിയ
സര്പ്പമൊരെണ്ണം
നീണ്ടു നിവര്‍ന്നു
നമുക്കിടയില്‍
ഒരു
തീക്കളി മാത്രം
ബാക്കി കിടപ്പൂ
മുന്നില്‍
Subscribe to:
Posts (Atom)